കേരളത്തിൽ പോക്സോ കേസിൽ പ്രതികളായ ഒമ്പത് അധ്യാപകരെ പിരിച്ചുവിട്ടു. നമ്മുടെ മക്കളെ ഉപദ്രവിക്കാൻ അനുവദിക്കില്ലെന്നും പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ......
കോൺഗ്രസ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കില്ലെന്ന് പരസ്യ സൂചന നൽകി പിവി അൻവർ രംഗത്ത് വന്നു.
ആരെയെങ്കിലും എംഎൽഎ ആക്കാനല്ല താൻ രാജിവച്ചത്. പിണറായിസത്തെ തോൽപ്പിക്കാൻ ചെകുത്താന്റെ ഒപ്പം നിൽക്കും, പക്ഷെ ചെകുത്താൻ നല്ലത് ആയിരിക്കണം.
താൻ തന്നെ മത്സരിക്കുമോ എന്നത് തള്ളുകയും കൊള്ളുകയും വേണ്ടെന്നും പിവി അൻവർ പറഞ്ഞു.
യുഡിഎഫ് പ്രവേശനം വൈകുന്നതിൽ കടുത്ത എതിർപ്പും പി വി അൻവർ ഉന്നയിച്ചു. ......
ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ കുറ്റാരോപിതനായ സഹപ്രവർത്തകൻ പോലീസിൽ കീഴടങ്ങി.
മുൻകൂർ ജാമ്യം ഹൈക്കോടതിതള്ളിയതോടെ ആണ് കുറ്റാരോപിതനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷ് പൊലീസിൽ കീഴടങ്ങിയത്.
മാർച്ച് 24-നാണ് ഐ.ബി ഉദ്യോഗസ്ഥയായ മേഘയെ തിരുവനന്തപുരം പേട്ട റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ കണ്ടത്. ഇതുമായി ബന്ധപ്പെട്ട് സഹപ്രവർത്തകൻ മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് സുരേഷിനെതിരെ പേട്ട പോലീസ് കേസും എടുത്തു. സംഭവത്തെത്തുടർന്ന് ഐബിയിൽനിന്ന് സുകാന്തിനെ പിരിച്ചുവിട്ടിരുന്നു. ......
വടക്കൻ ബെംഗളൂരുവിലെ സിഡെദഹള്ളിയിലെ എൻഎംഎച്ച് ലേഔട്ടിൽ മേയ് 19-നാണ് സംഭവം. അക്രമത്തിൽ തലയ്ക്കും മുഖത്തിനും പരിക്കേറ്റ 44-കാരി ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. ......
ബംഗളുരു: രണ്ടുമാസം മുമ്പാണ് സ്പീക്കർ യു ടി ഖാദർ പതിനെട്ട് ബിജെപി എംഎൽഎമാരെ സസ്പെൻഡ് ചെയ്തത്. മാർച്ചിൽ ബജറ്റ് സമ്മേളനം നടക്കുന്നതിനിടയിൽ താനും ഹണിട്രാപ്പ് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് സഹകരണമന്ത്രി കെ എൻ രാജണ്ണ സമ്മതിച്ചിരുന്നു. ......
സിസ്റ്റർ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു. ഒന്നര മാസം മുമ്പാണ് ജലന്തർ രൂപതയുടെ കീഴിൽ കോട്ടയം കുറവിലങ്ങാട്ടു പ്രവർത്തിക്കുന്ന സന്യാസമഠത്തിൽ നിന്ന് അനുപമ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിലെത്തിയത്. ......
അറബിക്കടലിൽ മുങ്ങിത്താന്ന ചരക്കുകപ്പലിൽ നിന്ന് ഒഴുകിപ്പടർന്ന എണ്ണപ്പാട നീക്കം ചെയ്യുന്നത് തുടരുന്നു.
കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ ദൂരെയാണ് 640 കണ്ടെയ്നറുകളുമായി എത്തിയ ചരക്കുകപ്പൽ മുങ്ങിയത്.
കോസ്റ്റുഗാർഡിന്റെ രണ്ട് കപ്പലുകളും ഡോണിയർ വിമാനങ്ങളും ഉപയോഗിച്ചാണ് എണ്ണപ്പാട നീക്കം ചെയ്യാനുളള ശ്രമം തുടരുന്നത്.
മുങ്ങിത്താണ കപ്പലിനുളളിൽ ഇപ്പോഴും ശേഷിക്കുന്ന 250 ടണ്ണോളം കാത്സ്യം കാർബൈഡ് നിറച്ച കണ്ടെയ്നറുകൾ അപകടകരമെന്നാണ് വിലയിരുത്തൽ.
കണ്ടെയ്നറുകളിൽ വെളളം കടന്നാൽ കാത്സ്യം കാർബൈഡുമായി കൂടിക്കലർന്ന് അസറ്റലീൻ വാതകം ഉണ്ടാവുകയും അതുവഴി വലിയ സ്ഫോടനത്തിന് സാധ്യതയുണ്ടെന്നുമാണ് കണക്കുകൂട്ടുന്നത്. അതുകൊണ്ടുതന്നെ കരുതലോടെയാണ് വിവിധ ഏജൻസികളുടെ നീക്കം.
അതേസമയം, കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്നറുകളിലൊന്ന് കൊല്ലം കരുനാഗപ്പള്ളി ചെറയീഴിക്കൽ തീരത്ത് അടിഞ്ഞു.
അര്‍ധരാത്രിയോടെയാണ് കണ്ടെയ്നര്‍ ഉഗ്രശബ്ദത്തോടെ തീരത്തടിഞ്ഞത്. ......
ഓപ്പറേഷന് സിന്ദൂറില്‍ വീരമൃത്യൂ വരിച്ച സൈനികരുടെ ഭാര്യമാര്‍ക്ക് ആദരവ്: ക്ഷേമത്തിനായി ഒരു കോടി രൂപ നല്കി നടി പ്രീതി സിന്റ.
സൈനിക വിധവകളെയും കുട്ടികളെയും സഹായിക്കാന്‍ 1.10 കോടി രൂപ സംഭാവന ചെയ്തു. ഇന്ത്യന്‍ ആര്‍മിയുടെ സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിലെ ആര്‍മി വൈവ്സ് വെല്‍ഫെയര്‍ അസോസിയേഷനാണ് താരം 1.10 കോടി രൂപ സംഭാവന നല്‍കിയത്.
വിധവകളെ ശാക്തീകരിക്കുകയും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം . ......
ദോഹ: കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച നവോത്സവ് 2k24 കലാ-കായിക മത്സരങ്ങൾ സമാപിച്ചപ്പോൾ കെഎംസിസി കോഴിക്കോട് ജില്ല ഓവറോൾ ചാമ്പ്യന്മാരായി. 2024 ഡിസംബറിൽ ആരംഭിച്ച കലാ-കായിക മത്സരങ്ങളിൽ എട്ട് ജില്ലാ-ഏരിയ ടീമുകളാണ് പങ്കെടുത്തത്. ......